അടുത്ത രണ്ട് മാസങ്ങളില്‍ കൊറോണ തീവ്രതയിലെത്തും ; രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണം : ഡോ. രണ്‍ദീപ് ഗുലേറിയ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യയില്‍ അടുത്ത രണ്ട് മാസങ്ങളില്‍ കൊറോണ വൈറസ് തീവ്രതയിലെത്തും. രാജ്യത്ത് ലോക്ഡൗണ്‍ നീട്ടണമെന്ന മുന്നറിയിപ്പ് നല്‍കി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. 40 ദിവസത്തിലേറെയായി രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ് എങ്കിലും രോഗവ്യാപനമേറുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ രോഗബാധ രാജ്യത്ത് വര്‍ദ്ധിക്കാനാണ് നിലവിലെ സാധ്യത. അതിനാല്‍ ആരോഗ്യ മേഖലയുടെയും സാമ്പത്തിക മേഖലയുടെയും കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചര്‍ച്ച ചെയ്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ രോഗബാധ രാജ്യത്ത് വര്‍ദ്ധിക്കാനാണ് നിലവിലെ സാധ്യത.

രോഗാബാധ സ്ഥിരീകരിക്കുന്നതില്‍ ഇതുവരെ ക്രമാനുഗതമായ ഉയര്‍ച്ചയാണ് രാജ്യത്ത് കാണുന്നത്. ഇതിന് കാരണം പ്രധാനമായും മുന്‍പുള്ളതിനെക്കാള്‍ ഏറെ ആളുകളെ ഇപ്പോള്‍ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട് എന്നതാണ്. ഇതില്‍ 4 മുതല്‍ 4.5 ശതമാനം വരെ ജനങ്ങള്‍ക്ക് രോഗം പോസിറ്റീവ് ആകുന്നുണ്ട്.

രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിക്ക് രോഗമുള്ള മേഖലകളില്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കണം. റെഡ്‌സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ശരിയായ പ്രവര്‍ത്തനം തന്നെ വേണം. ആളുകള്‍ കൂടിച്ചേര്‍ന്നതും തിങ്ങിപ്പാര്‍ക്കുന്നതുമായ മേഖലകളെ കൂടുതല്‍ ശ്രദ്ധിക്കണം. ഹോട്ട്‌സ്‌പോട്ടുകളെ നിയന്ത്രണത്തിലാക്കിയാല്‍ മഹാനഗരങ്ങളെ രോഗമുക്തമാക്കാം. 80 ശതമാനത്തോളം രോഗസാധ്യത ഇവിടെയാണെന്നും എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...