Friday, April 26, 2024 10:04 am

കല്ലടയാറ്റില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു ; പിറവന്തൂര്‍ സ്വദേശിനി രമ്യ രാജ്, ശരണ്യ, സൗരഭ് എന്നിവരാണ് മരിച്ചത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പുനലൂര്‍ കല്ലടയാറ്റില്‍ കണ്ടെത്തിയ 3 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. അമ്മയും രണ്ട് മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറവന്തൂര്‍ സ്വദേശിനി രമ്യ രാജ്, മകള്‍ അഞ്ച് വയസുകാരി ശരണ്യ, മൂന്നു വയസുകാരനായ മകന്‍ സൗരഭ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് പുനലൂര്‍ മുക്കടവ് റബ്ബര്‍ പാര്‍ക്കിന് സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷാള്‍ കൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ഒരുസ്ത്രീയും രണ്ടുകുട്ടികളും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. നാട്ടുകര്‍ അറിയിച്ചതോടെ ഫയര്‍ഫോഴ്‌സും പോലീസും എല്ലാം സ്ഥലത്തെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള തിരച്ചിലാണ് കല്ലടയാറ്റില്‍ മൂവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂവരുടേയും ശരീരം ഷാള്‍ ഉപയോഗിച്ച്‌ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. പുനലൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ചാത്തന്നൂരിലെ ഭര്‍തൃവീട്ടില്‍ നിന്ന് കമുകഞ്ചേരിയിലെ സ്വന്തം വീട്ടിലേക്ക് മക്കള്‍ക്കൊപ്പം യാത്രതിരിച്ചതാണ് രമ്യരാജ്. ഇതിനിടെ മക്കളുമായി കല്ലടയാറ്റില്‍ ചാടുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇൻഡ്യ മുന്നണി ആണ് ബിജെപിക്ക് ബദലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
കൊച്ചി : ഇൻഡ്യ മുന്നണി ആണ് ബിജെപിക്ക് ബദലെന്ന് സിപിഐ സംസ്ഥാന...

കേരളത്തില്‍ ഇത്തവണ 20 സീറ്റും നേടും ; മുല്ലപ്പള്ളി രാമചന്ദ്രന്‍

0
കോഴിക്കോട്: കേരളത്തില്‍ യുഡിഎഫ് ഇത്തവണ 20ല്‍ 20 സീറ്റും നേടുമെന്ന് കോണ്‍ഗ്രസ്...

ജയരാജനും മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ട് ജനം ചർച്ച ചെയ്യട്ടെയെന്ന് ഇ...

0
മലപ്പുറം : ഇ പി ജയരാജനും അവരുടെ മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ...

ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല – എംവി ഗോവിന്ദൻ

0
തളിപ്പറമ്പ് : ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേലയാണെന്നും...