ചെങ്ങന്നൂർ: വിമുക്തഭടന്റെ ജീർണ്ണിച്ച ജഡം വീട്ടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കാട് ശ്രീശൈലത്തിൽ ഗോപാലപിള്ള (72) യുടെ ജീർണ്ണിച്ച ജഡമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. ജഡത്തിന് 3 ദിവസത്തെ പഴക്കമുണ്ടന്ന് പോലീസ് പറഞ്ഞു. ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ ബന്ധു പോലീസിനെ വിളിച്ചു നടത്തിയ പരിശോധനയിലാണ് ഗോപാലപിള്ളയെ വീട്ടിലെ മുൻവശത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ബംഗ്ളൂരിലായിരുന്നു. ഭാര്യ രാധ. മക്കൾ ദീപ, അരുൺ. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് നടന്നു. ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
വിമുക്തഭടന്റെ ജീർണ്ണിച്ച ജഡം വീട്ടിനുള്ളിൽ കണ്ടെത്തി
RECENT NEWS
Advertisment