കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരണത്തില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം ആയൂര്‍ സ്വദേശി ദിവാകരനാണ് മരിച്ചത്. അണിഞ്ഞിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും കടലാസില്‍ എഴുതി വച്ചിരുന്ന നമ്പറുകളും മറ്റും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആയൂര്‍ സ്വദേശിയായ ദിവാകരന്‍ പണം കൊടുക്കല്‍ വാങ്ങലുമായി ബന്ധപ്പെട്ട് കാക്കനാട് എത്തായതാകാമെന്നും ഇത് സംബന്ധിച്ചുണ്ടായ വഴക്കില്‍ കൊല്ലപ്പെട്ടതാണെന്നും സംശയം, കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലെ മുറിവുകള്‍, ഷര്‍ട്ടിലും നിലത്തും മറ്റുമുണ്ടായിരുന്ന രക്തപ്പാടുകളും വഴക്കുണ്ടായതിന്റെ അടയാളങ്ങളാണെന്ന് സംശയവും നാട്ടുകാര്‍ ആരോപിക്കുന്നു.

ഇന്‍ഫോപാര്‍ക്ക് കരിമുഗള്‍ റോഡില്‍ മെമ്പര്‍ പടിക്ക് സമീപത്തായി കെ എസ് ഇ ബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായാണ് മൃതദേഹം കിടന്നിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...