പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്ന ദൂരം പരമാവധി 100 കിലോമീറ്ററില്‍ താഴെയാക്കാന്‍ റെയില്‍വേ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണൂര്‍:പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്ന ദൂരം പരമാവധി 100 കിലോമീറ്ററില്‍ താഴെയാക്കാന്‍ റെയില്‍വേ തീരുമാനം. 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളെ രണ്ടാക്കും. സമയക്രമത്തിലും മാറ്റം വരും. 200 കിലോമീറ്ററിനു മുകളില്‍ യാത്രാദൈര്‍ഘ്യമുള്ള ട്രെയിനുകളെ എക്സ്‌പ്രസുകളാക്കി മാറ്റിയതിനു പിന്നാലെയാണ് ഉത്തരവ്.

പാസഞ്ചര്‍ ട്രെയിനുകള്‍ ഗുഡ്‌സ് ട്രെയിനുകള്‍ക്കു വഴിമുടക്കുന്നത് ഒഴിവാക്കാനാണു നീക്കമെന്നു റെയില്‍വേ അറിയിച്ചു. സംസ്ഥാനത്ത്  കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ (566605), കോഴിക്കോട്-തൃശൂര്‍ (56664), ഗുരുവായൂര്‍-എറണാകുളം (56375) പാസഞ്ചറുകളാണു രണ്ടു ട്രെയിനുകളാക്കുക. ഇതില്‍ കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-തൃശൂര്‍ എന്നിങ്ങനെ 2 പാസഞ്ചറുകളാകും. കോഴിക്കോട് -തൃശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂരില്‍ അവസാനിപ്പിച്ചു രണ്ടു ട്രെയിനുകളാക്കും. ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-എറണാകുളം പാസഞ്ചറുകളാക്കും. പക്ഷേ ഇവയൊന്നും തുടര്‍ച്ചയായ ട്രെയിനുകളല്ല. സ്വതന്ത്ര പാസഞ്ചറുകളായി പുതിയ സമയക്രമത്തിലായിരിക്കും സര്‍വീസ് നടത്തുക. ട്രെയിനുകള്‍ രണ്ടാക്കിയ ശേഷമുള്ള സമയക്രമവും പുതിയ നമ്പരും .

കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56605)-കോയമ്പത്തൂര്‍ വൈകിട്ട് 4.30ന് പുറപ്പെടും ഷൊര്‍ണൂര്‍7.05.

ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56607)ഷൊര്‍ണൂര്‍10.10 (രാത്രി), തൃശൂര്‍ (11.10).

കോഴിക്കോട്-ഷൊര്‍ണൂര്‍ (56321)കോഴിക്കോട്7.30 (രാവിലെ), ഷൊര്‍ണൂര്‍ (9.05)

ഷൊര്‍ണൂര്‍-തൃശൂര്‍ (56301)ഷൊര്‍ണൂര്‍ 12.00 (ഉച്ചയ്ക്ക്), തൃശൂര്‍(1.00)

ഗുരുവായൂര്‍-തൃശൂര്‍ (56375), ഗുരുവായൂര്‍12.15 (ഉച്ചയ്ക്ക്), തൃശൂര്‍(12.50).

തൃശൂര്‍-എറണാകുളം (56303) തൃശൂര്‍ 1.20 (ഉച്ചയ്ക്ക്), എറണാകുളം(3.50).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...