Friday, May 3, 2024 1:28 am

ഒടുവിൽ അത് സംഭവിക്കുന്നു ; ഇലക്ട്രിക്ക് ആക്ടിവ അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് സൂചനകൾ, ഞെട്ടൽ വിട്ടുമാറാതെ മറ്റ് ബ്രാൻഡുകൾ …!

For full experience, Download our mobile application:
Get it on Google Play

ലോകം മുഴുവൻ ഇപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപ്ലവത്തിലാണ്. പല കമ്പനികളും ഒന്നിന് പിറകെ ഒന്നായി ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് കടക്കുന്നു. ടൂവീലർ വിപണിയിലെ അതികായരാണ് ജാപ്പനീസ് ജനപ്രിയ ബ്രാൻഡായ ഹോണ്ട. അതുകൊണ്ടുതന്നെ ഇപ്പോഴും ആളുകൾ ഹോണ്ടയുടെ ആക്ടിവ ഇലക്ട്രിക്കിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നത് ഇലക്ട്രിക്ക് ആക്ടിവ അടുത്ത വർഷം അതായത് 2025-ൽ വിപണിയിൽ പ്രവേശിച്ചേക്കും എന്നാണ്. ആക്ടിവ ഇലക്ട്രിക്കിൻ്റെ നിർമ്മാണത്തിനായി എച്ച്എംഎസ്ഐ അതിൻ്റെ അസംബ്ലി ലൈൻ വികസിപ്പിക്കുകയാണെന്ന് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ. ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി ഗുജറാത്ത്, കർണാടക പ്ലാൻ്റുകളിൽ കമ്പനി രണ്ട് പുതിയ നിർമാണ ലൈനുകൾ ചേർത്തു.

ഗുജറാത്ത് പ്ലാൻ്റിലെ പുതിയ മൂന്നാം നിരയിൽ നിന്ന് ഏകദേശം 6.6 ലക്ഷം യൂണിറ്റുകളുടെ അധിക ഉൽപ്പാദനം നടക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു സമർപ്പിത ഇവി നിർമ്മാണ ലൈനിൻ്റെ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പുത്തുവരുന്നു. 2025 സാമ്പത്തിക വർഷത്തിൽ ഐസിഇ ഇരുചക്ര വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ഇത് തയ്യാറാകും. പ്രതിവർഷം ഒമ്പത് ലക്ഷം യൂണിറ്റുകളായിരിക്കും ഇതിൻ്റെ ഉൽപ്പാദന ശേഷി. ഇന്ത്യയിലെ മൊത്തം ഇരുചക്ര വാഹന വ്യവസായത്തിൽ ഹോണ്ടയ്ക്ക് 25 ശതമാനം വിപണി വിഹിതമുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‍കൂട്ടറാണ് ഹോണ്ട ആക്ടിവ. ഒരു ദശാബ്ദത്തിലേറെയായി അതിൻ്റെ സ്ഥാനം നിലനിർത്തുന്നു. ഹോണ്ട ഇന്ത്യയ്‌ക്കായി രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്നുവെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. അവയുടെ ഇലക്ട്രിക് മോട്ടോറും ബാറ്ററികളും പ്രാദേശികമായി നിർമ്മിക്കും. സ്ഥിരവും സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററി സംവിധാനങ്ങളാണ് പരിഗണിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...