ഒരു ചിൽഡ് ബിയർ എടുക്കട്ടെ ; വേനൽച്ചൂടിൽ ബി​യ​ർ​വി​പ​ണി കുതിക്കുന്നു, 90​ ​ശ​ത​മാ​ന​വും വിറ്റഴിഞ്ഞത് ഈ ബ്രാൻഡ്…!

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ കൊടുംചൂടിൽ ​ ​ബി​യ​ർ​വി​പ​ണി​ ​ഉ​ഷാ​റാ​യി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​ബി​യ​ർ​ ​വി​ല്പ​ന​യി​ൽ​ ​ന​ല്ല​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​ബാ​റു​ക​ളി​ലാ​ണ് ​ബി​യ​റി​ന് ​കൂ​ടു​ത​ൽ​ ​ചെ​ല​വ്.​ ​ത​ണു​ത്ത​ത് ​കി​ട്ടു​ന്ന​താ​ണ് ​പ്രധാന കാ​ര​ണം. ഏ​പ്രി​ൽ​ ​ര​ണ്ട് ​മു​ത​ൽ​ 17​ ​വ​രെ​ 3.61​ ​ല​ക്ഷം​ ​കെ​യ്സ് ​ബി​യ​റാ​ണ് ​ബാ​റു​ക​ളി​ൽ​ ​വി​റ്റ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​തേ​ ​സ​മ​യ​ത്ത് ​വി​ല്പ​ന​ 2.62​ ​ല​ക്ഷം​ ​കെ​യ്സാ​യി​രു​ന്നു.​ 99,000​ ​കെ​യ്സു​ക​ളു​ടെ​ ​വ​ർ​ദ്ധ​ന.​ ​ചി​ല്ല​റ​ ​വി​ല്പ​ന​ശാ​ല​ക​ൾ​ ​വ​ഴി​ 2.73​ ​ല​ക്ഷം​ ​കെ​യ്സു​ക​ൾ​ ​വി​റ്റു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 2.42​ ​ല​ക്ഷം​ ​കെ​യ്സാ​യി​രു​ന്നു.​ ​വ​ർ​ദ്ധ​ന​ 31,000​ ​കെ​യ്സ്. വി​ല്പ​ന​യു​ടെ​ 90​ ​ശ​ത​മാ​ന​വും​ ​കിം​ഗ് ​ഫി​ഷ​ർ​ ​ബി​യ​റാ​ണ്.​ ​കോ​ൾ​ട്ട്,​ ​ആം​സ്പെ​ൽ,​ ​ബു​ള്ള​റ്റ്,​ബ​ഡ്വൈ​സ​ർ,​ ​ഫോ​സ്റ്റേ​ഴ്സ്,​ ​വു​ഡ്പെ​ക്ക​ർ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​ഇ​ന​ങ്ങ​ൾ.​ 110​ ​മു​ത​ൽ​ 170​ ​രൂ​പ​ ​വ​രെ​യാ​ണ് ​ബെ​വ്കോ​ ​ചി​ല്ല​റ​വി​ല്പ​ന​ശാ​ല​ക​ളി​ലെ​ ​ബി​യ​ർ​ ​വി​ല.

​ ​ബാ​റു​ക​ളി​ൽ​ ​ഇ​ത് 160​ ​മു​ത​ൽ​ 240​ ​വ​രെ​യാ​കും.​ ​ചൂ​ട് ​ഇ​തേ​ ​നി​ല​യ്ക്ക് ​തു​ട​ർ​ന്നാ​ൽ​ ​മേ​യി​ലും​ ​വി​ല്പ​ന​ ​പൊ​ടി​പൊ​ടി​ക്കും. ഇ​ന്ത്യ​ൻ​ ​നി​ർ​മി​ത​ ​വി​ദേ​ശ​ ​മ​ദ്യ​ത്തി​ന്റെ​ ​വി​ല്പ​ന​യും​ ​കൂ​ടി​യി​ട്ടു​ണ്ട്.​ ​ബാ​റു​ക​ളി​ൽ​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ 2.54​ ​ല​ക്ഷം​ ​കെ​യ്സ് ​മ​ദ്യ​മാ​ണ് ​വി​റ്റ​ഴി​ച്ച​ത്.​ ​മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ 68,000​ ​കെ​യ്സു​ക​ളു​ടെ​ ​വ​ർ​ദ്ധ​ന.​ ​ബെ​വ്കോ​ ​ചി​ല്ല​റ​വി​ല്പ​ന​ശാ​ല​ക​ളി​ലാ​വ​ട്ടെ​ ​കൂ​ടി​യ​ത് ​ഒ​രു​ ​ല​ക്ഷ​ത്തോ​ളം​ ​കെ​യ്സ്.​ ​ബെ​വ്കോ​ ​വി​റ്റു​വ​ര​വ് ​ഏ​പ്രി​ൽ​ ​ര​ണ്ട് ​മു​ത​ൽ​ 17​ ​വ​രെ​ 967.78​ ​കോ​ടി​യാ​ണ്.​ ​(​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 877.77​ ​കോ​ടി​).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...

പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

0
പൂപ്പാറ : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ മറ്റ് മലയോര മേഖലകളിലും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 15ന് നടക്കും കേരള വനിതാ കമ്മീഷന്‍ ജില്ലാ...

അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ പരാതി പരിഹാരം താളംതെറ്റുന്നു ; ജനങ്ങൾ ദുരിതത്തിൽ

0
അത്തിക്കയം: അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ നടപടികളിലെ പിഴവുകൾ തിരുത്താനും പരാതികൾ...