പ്രതിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ 25,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പ്രതിക്ക് അനുകൂലമായി മൊഴി നല്‍കാനെന്ന പേരില്‍ 25,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാനെന്ന പേരിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. 25,000 രൂപ കൈക്കൂലി വാങ്ങവേ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സലീമിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

അഞ്ച് വര്‍ഷം മുന്‍പ് അബ്ദുല്‍ സലീം ചവറ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നപ്പോള്‍ വര്‍ക്കല സ്വദേശി ഫൈസല്‍ പ്രതിയായ സ്ത്രീധന പീഡനക്കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിചാരണയിലിരിക്കുന്ന ഈ കേസില്‍ മൊഴി നല്‍കാന്‍ കഴിഞ്ഞയാഴ്ച സലീമിനു കോടതിയില്‍ നിന്നു സമന്‍സ് വന്നു. തുടര്‍ന്നു സലീം ഫൈസലിനെ ഫോണില്‍ ബന്ധപ്പെട്ട് അനുകൂല മൊഴി നല്‍കാന്‍ 25,000 രൂപ ആവശ്യപ്പെട്ടതായാണു പരാതി. ഫൈസല്‍ ഇക്കാര്യം കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി കെ അശോക് കുമാറിനെ അറിയിച്ചു.

തുടര്‍ന്ന് അബ്ദുല്‍ സലീമിന്റെ ബന്ധുവിന്റെ കരുനാഗപ്പള്ളി ആലുംകടവിലുള്ള ജ്വല്ലറിയില്‍ വച്ച്‌ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത സമയത്ത് ഫൈസലില്‍ നിന്ന് സലീം രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നതായും വിജിലന്‍സിനു വിവരം ലഭിച്ചു. സലീമിനെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...