ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് ട്വീറ്റ് ; പ്രശാന്ത് ഭൂഷണെതിരെ വീണ്ടും പരാതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സംഭവത്തില്‍ പ്രശാന്ത് ഭൂഷണെതിരെ വീണ്ടും പരാതി. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ഹെലികോപ്ടറില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ യാത്ര ചെയ്തതിനെ വിമര്‍ശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ട്വീറ്റ് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ കത്ത് നല്‍കി. മധ്യപ്രദേശ് കന്‍ഹ ദേശീയ ഉദ്യാനത്തിലേയ്ക്കും തുടര്‍ന്ന് നാഗ്പൂരിലേയ്ക്കും സന്ദര്‍ശനം നടത്താന്‍ ചീഫ് ജസ്റ്റിസിന് ഹെലികോപ്ടര്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മധ്യപ്രദേശില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ സുപ്രധാന കേസ് പരിഗണനയില്‍ ഇരിക്കെയാണ് ചീഫ് ജസ്റ്റിസ് സംസ്ഥാനം സന്ദര്‍ശിക്കുന്നത്.

മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഈ കേസിനെ ആശ്രയിച്ചിരിക്കും. ഈ കേസില്‍ അനുകൂലമായ വിധിന്യായത്തിന് പകരമായി സംസ്ഥാനത്തെ ബിജെപി സര്‍ക്കാരില്‍ നിന്ന് സിജെഐ സഹായം സ്വീകരിച്ചുവെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആരോപണം. ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 20 വരെ ഹെലികോപ്ടറില്‍ സിജെഐയ്ക്ക് യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് മധ്യപ്രദേശിലെ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. സിജെഐയെ സംസ്ഥാന അതിഥിയായി പരിഗണിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...