പാലക്കാട് : ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി. അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹമാണ് മാറിയത്. പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത് വള്ളിയുടെ മൃതദേഹമായിരുന്നു. സംസ്ക്കരിച്ച ശേഷമാണ് മൃതദേഹം മാറിപ്പോയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഗുരുതരമായ പിഴവാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. രണ്ട് ദിവസം മുമ്പാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണ് വള്ളി മരിച്ചത്. ഇവരുടെ മൃതദേഹമാണ് കൊവിഡ് പോസിറ്റീവായി മരിച്ച ജാനകിയമ്മയുടെ കുടുംബത്തിന് മാറി നല്‍കിയത്. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം അവര്‍ സംസ്ക്കരിച്ചു.
ഇന്ന് രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി പോലീസെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്.