Friday, April 19, 2024 3:40 am

സ​ങ്ക​ടം ഉ​ള്ളി​ല്‍ നീ​റ്റ​ലാ​യി … വീണ്ടും അ​നു​ഷ അ​ച്ഛ​ന്‍റെ ചി​ത​ക്ക് തീ​കൊ​ളു​ത്തി

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം : സ​ങ്ക​ടം ഉ​ള്ളി​ല്‍ നീ​റ്റ​ലാ​യി നി​റ​യു​മ്പോ​ഴും പൊ​ഴി​ക്കാ​ന്‍ ഇ​റ്റ്​ ക​ണ്ണീ​രി​ല്ലാ​തെ അ​നു​ഷ അ​ച്ഛ​ന്‍റെ ചി​ത​ക്ക് തീ​കൊ​ളു​ത്തി. സൗ​ദി​യി​ല്‍ മ​രി​ച്ച വ​ള്ളി​കു​ന്നം കാ​രാ​ഴ്മ ക​ണി​യാ​ന്‍ വ​യ​ലി​ല്‍ ഷാ​ജി രാ​ജ​ന്‍റെ (50) യ​ഥാ​ര്‍​ഥ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടു​കാ​ര്‍ വീ​ണ്ടും വെ​ള്ളി​യാ​ഴ്ച സം​സ്ക​രി​ച്ച​ത്. കാ​ര്‍​ഗോ ക​മ്പ​നി​യു​ടെ വീ​ഴ്ച​മൂ​ലം യു.​പി സ്വ​ദേ​ശി ജാ​വേ​ദ് അ​ഹ​മ്മ​ദ് ഇ​ദ്രീ​സി​യു​ടെ (51) മൃ​ത​ദേ​ഹ​മാ​ണ്​ ഷാ​ജി​യു​ടേ​തെ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ച്‌ ആ​ദ്യം സം​സ്ക​രി​ച്ച​ത്.

Lok Sabha Elections 2024 - Kerala

ക​ഴി​ഞ്ഞ ജൂ​ലൈ 18നാ​ണ് ഷാ​ജി​യെ സൗ​ദി​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഷാ​ജി​ക്ക് പ​ക​രം ആ​റ് ദി​വ​സം മു​മ്പ് മ​ര​ണ​പ്പെ​ട്ട യു.​പി സ്വ​ദേ​ശി ജാ​വേ​ദി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ 30ന് ​മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം മാ​റി​യ അ​റി​യി​പ്പ് എ​ത്തു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച്‌ നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​പ്പോ​ള്‍ കാ​ര്‍​ഗോ ക​മ്പനി​ക്കു​ണ്ടാ​യ വീ​ഴ്ച​യാ​ണ്​ മൃ​ത​ദേ​ഹം മാ​റാ​ന്‍ കാ​ര​ണം. തു​ട​ര്‍​ന്ന് വീ​ണ്ടും ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് യ​ഥാ​ര്‍​ഥ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ര​ണ്ട് മൃ​ത​ദേ​ഹ​വും നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന​തി​ന്‍റെ രേ​ഖ​ക​ള്‍ ഒ​രു ദി​വ​സ​മാ​ണ് ശ​രി​യാ​കു​ന്ന​ത്. ഒ​രു ആം​ബു​ല​ന്‍​സി​ലാ​ണ് ര​ണ്ട് മൃ​ത​ദേ​ഹ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ഈ ​സ​മ​യം പെ​ട്ടി​യി​ല്‍ ലേ​ബ​ലു​ക​ള്‍ പ​തി​ച്ച​ത് മാ​റി​പ്പോ​യ​താ​ണ് പി​ഴ​വാ​യി പ​റ​യു​ന്ന​ത്. ദ​മ്മാ​മി​ല്‍​നി​ന്നും ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ല്‍ ഷാ​ജി​യു​ടെ​യും ഇ​ന്‍​ഡി​ഗോ​യി​ല്‍ ജാ​വേ​ദി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ക്കാ​നാ​ണ് ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ലേ​ബ​ല്‍ മാ​റി​യ​തി​നാ​ല്‍ ഇ​തും പ​ര​സ്പ​രം മാ​റി. ജാ​വേ​ദി​ന്‍റെ മൃ​ത​ദേ​ഹം ഡ​ല്‍​ഹി​യി​ല്‍​നി​ന്ന്​ ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പേ​ര് ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം മാ​റി​യ​ത് അ​റി​യു​ന്ന​ത്.

വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​മ്പോ​ഴേ​ക്കും ഷാ​ജി​യു​ടേ​തെ​ന്ന ധാ​ര​ണ​യി​ല്‍ ജാ​വേ​ദി​ന്‍റെ മൃ​ത​ദേ​ഹം വ​ള്ളി​കു​ന്ന​ത്ത് ചി​ത​യൊ​രു​ക്കി ദ​ഹി​പ്പി​ച്ചി​രു​ന്നു. ഷാ​ജി രാ​ജ​ന്‍റെ മൃ​ത​ദേ​ഹം ച​ട​ങ്ങു​ക​ളോ​ടെ വീ​ണ്ടും സം​സ്ക​രി​ക്കാ​നാ​യ​തി​ല്‍ ബ​ന്ധു​ക്ക​ള്‍ ആ​ശ്വാ​സം കൊ​ള്ളു​മ്പോ​ള്‍ ജാ​വേ​ദി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ഇ​ര​ട്ടി ദുഃ​ഖം. മൃ​ത​ദേ​ഹ​ങ്ങ​ള്‍ മാ​റി​യ​ത് സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി​ ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​കൂ​ട്ട​രും അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എച്ച്5എൻ1 വൈറസ് : മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

0
എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം ; ശക്തമായ കാറ്റിനും സാധ്യത, തീരദേശത്തും ജാഗ്രത

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. വിവിധയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നല്‍...

നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ്...

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി ; സുഹൃത്തുക്കൾ നീന്തിക്കയറി

0
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി...