പരിശോധനക്കായി മരിച്ചവരുടെ സ്രവം ശേഖരിക്കേണ്ടതില്ലെന്ന്​ ഡല്‍ഹി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ്​ പരി​ശോധനക്കായി മരിച്ചവരുടെ സ്രവം ശേഖരിക്കേണ്ടതില്ലെന്ന്​ ഡല്‍ഹി സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌​ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരുടെ സമയവും പരിശോധന കിറ്റുകളും ലാഭിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ്​ പുതിയ തീരുമാനം.

മരണകാരണം കോവിഡാണെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക്​ ബോധ്യമുണ്ടെങ്കില്‍ സാമ്പിള്‍ ശേഖരിച്ചുള്ള ലാബ്​ പരിശോധന വേണ്ടെന്ന്​ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പദ്മിനി സിംഗ്ല ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രോഗികളുടെ മൃതദേഹങ്ങള്‍ സംസ്​കരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്​. മറ്റ് സംസ്ഥാനങ്ങളും വൈറസ് ബാധിച്ച്‌ മരിച്ചവരുടെ പരിശോധന നിര്‍ത്തിയതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 10054 പേര്‍ക്ക്​ രോഗം ബാധിച്ച ഡല്‍ഹിയില്‍ ഇതുവരെ 160 പേരാണ്​ മരിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...