നാലാം തവണയും പെണ്‍കുഞ്ഞ് : എരിക്കിന്‍ പാല്‍ നല്‍കി കുഞ്ഞിനെ കൊലപ്പെടുത്തി ; അച്ഛനും അമ്മൂമ്മയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മധുര : നാലാമതു പിറന്നതും പെണ്‍കുഞ്ഞായതിനാല്‍  നാലു ദിവസം പ്രായമുളള കുഞ്ഞിനെ  അച്ഛനും അമ്മൂമ്മയും ചേര്‍ന്ന്  കൊലപ്പെടുത്തി.  മധുരയിലെ ചോഴവാന്തിലെ പൂമേട്ടു തെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ഡി അമ്മാള്‍ എന്നിവർ ചേർന്നാണ് കുഞ്ഞിനെ എരിക്കിന്‍ പാല്‍ കൊടുത്ത്  കൊലപ്പെടുത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരെയും  പോലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇവരുടെ മൊഴി. എരിക്കിന്‍ പാല്‍ നല്‍കിയ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വൈഗ നദിക്ക് സമീപം മൃതദേഹം മറവ് ചെയ്തു. ഉറക്കത്തിനിടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.  പോലീസെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇരുവരും കൊലപാതകമാണെന്ന് പറഞ്ഞിരുന്നില്ല. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണ  കാരണം വ്യക്തമായത്. ഇതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മധുരയില്‍ ഇത് രണ്ടു മാസത്തിനിടയില്‍ മൂന്നാമത്തെ സംഭവമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...