ഗ്വാളിയോര്‍ സിറ്റിയിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം ; ഏഴുപേര്‍ മരിച്ചു – നാലുപേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഗ്വാളിയോര്‍ സിറ്റിയിലെ ഒരു ഷോപ്പ് കം റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ മരിച്ചു. ഇവരില്‍ നാലുപേര്‍ കുട്ടികളും മൂന്നുപേര്‍ സ്ത്രീകളുമാണ്. ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ അഗ്നിശമനസേന രണ്ടു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീയണച്ചു.

രാവിലെ 10 ഓടെ ഇന്ദര്‍ഗഞ്ച് മേഖലയിലെ റോഷ്‌ നിഘര്‍ റോഡിലുള്ള പെയിന്റ് കടയില്‍ നിന്ന് ഉത്ഭവിച്ച തീ ഇതിനു മുകളിലുള്ള താമസ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നുവെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് സത്യേന്ദ്ര സിംഗ് ടോമര്‍ പറഞ്ഞു. പെയിന്റില്‍ തീ തീവ്രഗതിയില്‍ കത്തിപ്പിടിക്കുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിരയിലുള്ളവരാണ് ദുരന്തത്തിനിരയായത്. ജഗ്‌മോഹന്‍ ഗോയല്‍, ജയ്കിഷന്‍ ഗോയല്‍, ഹരിഓം ഗോയല്‍ എന്നീ സഹോദരന്മാര്‍ നടത്തിയിരുന്ന രംഗ്‌വാല എന്ന പെയിന്റ് കടയിലാണ് തീപിടുത്തമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...