കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തയ്യില്‍ കടപ്പുറത്ത് സ്വന്തം മകനെ കടലിലെറിഞ്ഞ് കൊന്ന കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. മകനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയും ഇതിന് പ്രേരിപ്പിച്ച കാമുകനുമാണ് പ്രതികള്‍. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊന്നതെന്നതിന് ധാരാളം ശാസ്ത്രീയ തെളിവുകള്‍ കിട്ടിയെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. കാമുകനൊത്ത് ജീവിക്കാനായിരുന്നു മകനെ കൊന്നത്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഫെബ്രുവരി 17നാണ് ശരണ്യ ഒന്നര വയസുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. വീട്ടില്‍ മുറിക്കകത്ത് അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തൊട്ടടുത്ത ദിവസം രാവിലെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കടല്‍തീരത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ അച്ഛന്‍ പ്രണവും അമ്മയായ ശരണ്യയുടെ ബന്ധുവും പോലീസിനെ സമീപിച്ചു. പോലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു ഇരുവരും ചെയ്തത്. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിലെ ഫൊറന്‍സിക് പരിശോധനാ ഫലം വന്നതോടെ അതുവരെ നിരത്തിയ കള്ളങ്ങള്‍ എല്ലാം പൊളിഞ്ഞു. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കൂടുതലായിരുന്നു.  ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്‍ ശരണ്യയെ ഫോണില്‍ വിളിച്ചതും വഴിത്തിരിവായി. പിടിച്ചു നില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിച്ചു. തുടരന്വേഷണത്തില്‍ കിട്ടിയ ശാസ്ത്രീയ തെളിവുകളും പോലീസ് കുറ്റപത്രത്തില്‍ നിരത്തുന്നുണ്ട്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കടല്‍ക്കരയിലെത്തിയ ശരണ്യ രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് മരണം ഉറപ്പാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...