പത്തനംതിട്ട ഡയാന ഹോട്ടലില്‍ കുടിക്കാന്‍ നല്‍കിയ ചൂടുവെള്ളത്തില്‍ ചത്ത പാറ്റ – ബിരിയാണിയോടൊപ്പമുള്ള സലാഡില്‍ വിം സോപ്പിന്റെ വലിയ കഷണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടിക്കാന്‍ തന്ന ചൂടുവെള്ളത്തില്‍ ചത്ത പാറ്റ, ബിരിയാണിയോടൊപ്പമുള്ള സലാഡില്‍ വിം സോപ്പിന്റെ വലിയ കഷണം. പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡയാനാ ഹോട്ടലില്‍ നിന്നും കോന്നി സ്വദേശി അരുണ്‍ മോഹനും സുഹൃത്തുക്കള്‍ക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്. മേയ് പത്താം തീയതി ഉച്ചക്ക് ഒന്നരയോടെയാണ് കോന്നിയിലെ പൊതു പ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ തന്റെ എട്ടു സുഹൃത്തുക്കളുമായി ഡയാനാ ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാന്‍ കയറിയത്. കുടിക്കുവാന്‍ നല്‍കിയ ചൂടുവെള്ളത്തില്‍ പാറ്റ ചത്തുകിടക്കുന്നത് കണ്ടതോടെ ഇവിടെനിന്നും ഭക്ഷണം വേണ്ടെന്ന് കൂടെയുള്ളവര്‍ പറഞ്ഞെങ്കിലും വേറെ പുതിയ വെള്ളം വാങ്ങി തിരക്കേറിയ സമയത്ത് ആരും അറിയാതെ പ്രശ്നം പരിഹരിക്കുകയായിരുന്നു അരുണ്‍ ചെയ്തത്. എന്നാല്‍ പിന്നീട് ബിരിയാണിയോടൊപ്പം കൊണ്ടുവന്ന സലാഡ് പാത്രത്തില്‍ കുഴഞ്ഞിരിക്കുന്ന വിം സോപ്പിന്റെ കട്ട കണ്ടതോടെ ഭക്ഷണം ഉപേക്ഷിച്ച് അരുണ്‍ തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു.

ക്യാഷ് കൌണ്ടറില്‍ നിന്നും മാനേജരെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി, കൂടാതെ ഹോട്ടല്‍ ഉടമയെയും വിവരം അറിയിച്ചു. ജോലിക്കാര്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയതായിരിക്കുമെന്നും പരാതിയോ വാര്‍ത്തകളോ നല്‍കരുതെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇനിയും മറ്റൊരാള്‍ക്ക് ഈ ദുരനുഭവം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ഫെയ്സ് ബുക്ക് ലൈവിലൂടെ അരുണ്‍ തനിക്കുണ്ടായ അനുഭവം പുറത്തുവിട്ടു. മേയ് 12 ആം തീയതി പത്തനംതിട്ട നഗരസഭയില്‍ അരുണ്‍ നേരിട്ടെത്തി പരാതി നല്‍കി. പരാതിക്ക് രസീത് നല്‍കുവാന്‍ ആദ്യം തയ്യാറായില്ലെങ്കിലും കിട്ടിയേ തീരൂ എന്നുപറഞ്ഞതോടെ രസീത് നല്‍കുകയായിരുന്നുവെന്നും അരുണ്‍ പറയുന്നു. പരാതി കിട്ടിയെങ്കിലും നടപടിയെടുക്കുവാന്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം തയ്യാറായില്ല. പരാതിക്കാരനായ അരുണ്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. നഗരസഭയില്‍ തുടര്‍ച്ചയായി വിളിച്ച് കാര്യങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു.

പരാതിക്കാരന്റെ ശല്യം സഹിക്കവയ്യാതായത്തോടെ ആരോഗ്യ വിഭാഗം കൃത്യമായ തിരക്കഥയൊരുക്കി സര്‍വ്വ സന്നാഹങ്ങളുമായി മേയ് 17 ശനിയാഴ്ച  ഹോട്ടല്‍ പരിശോധിച്ചു. പരിശോധനയില്‍ ഇവിടെനിന്നും പഴകിയ ബീഫ് പിടിച്ചെടുത്തു. എന്നാല്‍ ഇന്നുവരെ ഇതിനു നോട്ടീസ് നല്‍കുകയോ പിഴ ഈടാക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച വാര്‍ത്തകളും ഇവര്‍ മൂടിവെച്ചു. എന്നാല്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പരാതിക്കാരനായ അരുണിനെ വിളിച്ചു പറഞ്ഞത് മറ്റൊന്നാണ്. ഹോട്ടലിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ കണ്ടെന്നും പത്ത് ദിവസത്തിനകം അവ പരിഹരിക്കണമെന്നും അതിനുശേഷം മാത്രമേ ഹോട്ടല്‍ തുറക്കാന്‍ പാടുള്ളുവെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമാണ് ഇദ്ദേഹം പരാതിക്കാരനെ അറിയിച്ചത്. ഹോട്ടലില്‍ നിന്നും പിഴ ഈടാക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു തടസ്സവും കൂടാതെ അടുത്ത ദിവസം ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ് താന്‍ കണ്ടതെന്ന് അരുണ്‍ പറഞ്ഞു.  പത്തനംതിട്ട നഗരസഭയുടെ കെടുകാര്യസ്ഥതക്കും അനാസ്ഥക്കുമെതിരെ നിയമപരമായി മുമ്പോട്ട്‌ പോകുമെന്ന് അരുണ്‍ പറഞ്ഞു. >>> തുടരും…

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....