ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഈ നായ രണ്ട് സ്ത്രീകളെയും പ്രദേശത്തെ വളർത്ത് മൃഗങ്ങളെയും കഴിഞ്ഞ ദിവസം കടിച്ചിരുന്നു. പതിനാറാം വാർഡ് പള്ളിശ്ശേരിക്കലിലെ രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. പേവിഷബാധയുണ്ടെന്നാണ് സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നായയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മമാർ നിരീക്ഷണത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ്‌കുമാർ പുറത്ത്

0
തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന്...

സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞു ; ഷിഗെല്ല നിയന്ത്രണവിധേയം : ആരോഗ്യമന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞതായും നിരീക്ഷണത്തിലായിരുന്ന രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം ; ദുരൂഹത ഇല്ലെന്ന് പോലീസ്

0
കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ മൃതദേഹ വിവാദത്തില്‍ ദുരൂഹത ഇല്ലെന്ന്...