Thursday, July 3, 2025 11:07 am

വ്യത്യസ്ത പ്രകൃതിവിഭവങ്ങളുമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പോഷകാഹാരമേള

For full experience, Download our mobile application:
Get it on Google Play

ഉഴവൂർ: ദേശീയ പോഷണ മാസാചരണം 2022 ഭാഗമായി കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന പോഷകാഹാര പ്രചരണ പരിപാടിയും ഭക്ഷ്യമേളയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് .പ്രസിഡണ്ട് ഡോക്ടർ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കൊച്ചറാണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .പി സി കുര്യൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ പുളിക്കിയിൽ , മെമ്പർമാരായ ശ്രീ രാജു ജോൺ ചിറ്റേത്ത് , സ്മിത അലക്സ് ,സിൻസി മാത്യു ബി.ഡി.ഒ ഷാജി എം.ഇ സിഡിപിഒ ഡോ.റ്റിൻസി രാമകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന 8 പഞ്ചായത്തുകളിൽ നിന്നുള്ള അംഗൻവാടി പ്രവർത്തകരാണ് ഭക്ഷ്യമേളയിൽ മികച്ച വിഭവങ്ങൾ തയ്യാറാക്കിയത്.

വ്യത്യസ്ത പ്രകൃതിദത്ത പോഷകഹാര ശ്രേണിയിൽപ്പെട്ട ഇലക്കറികളായ പ്ലാവില തോരൻ, പൊന്നാം കണ്ണിചീര, താള് തോരൻ, തകരയില തോരൻ , തഴുതാമ തോരൻ, മുരിങ്ങയിലതോരൻ , കഞ്ഞിവെള്ളം കൊണ്ടുള്ള ഹൽവ, പനിക്കൂർക്ക ബജി , ചെമ്പരത്തിപ്പൂ കൊണ്ടുള്ള സ്ക്വാഷ്, അമൃതം പൊടി കൊണ്ടുള്ള വിവിധയിനം വിഭവങ്ങൾ , കപ്പ പുട്ട്, ആപ്പിൾ ബീറ്റ്റൂട്ട് പുട്ട്,ക്യാരറ്റ് പുട്ട് വിവിധയിനം പായസങ്ങൾ സാലഡുകൾ എന്നിവ മേളക്ക് മിഴിവേകി. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു കുടുംബത്തിലേക്ക് ആവശ്യമായ സമീകൃത ആഹാരത്തിന്റെ ഒരു ബഡ്ജറ്റ് മെനു മത്സരവും സംഘടിപ്പിച്ചിരുന്നു. അതിൽ ഒന്നാം സ്ഥാനം രാമപുരം പഞ്ചായത്തും രണ്ടാം സ്ഥാനം കുറുവിലങ്ങാട് ഗ്രാമ പഞ്ചായത്തും കരസ്ഥമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസ്

0
വെണ്ണിക്കുളം : അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ...

പറമ്പിക്കുളത്ത് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
പാലക്കാട് : പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട്...

ക​ഞ്ചാ​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍

0
​മ​സ്ക​ത്ത്: 5.3 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര​ന്‍...

രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം : രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു....