ആറുമാസം മുമ്പ് മരിച്ച യുവാവ് മുഖ്യമന്ത്രിക്ക് കത്തെഴുതി

For full experience, Download our mobile application:
Get it on Google Play

പട്‌ന: ആറുമാസം മുമ്പ് ‘മരിച്ച’ യുവാവ് മുഖ്യമന്ത്രിക്ക് കത്തെഴുതി. ബിഹാറിലാണ് സംഭവം. ആറ് മാസം മുമ്പ് മരിച്ചെന്ന് പോലീസ് സ്ഥിരീകരിച്ച യുവാവ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡിജിപിക്കും കത്തെഴുതിയിരിക്കുകയാണ്. സോനുകുമാര്‍ ശ്രീവാസ്തവ എന്ന 30കാരനാണ് പ്രിയതമയോടൊത്ത് സസുഖം വാഴുന്നെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

ആറുമാസം മുമ്പാണ് സോനുകുമാര്‍ ശ്രീവാസ്തവ എന്ന 30കാരനെ കാണാതാകുന്നത്. പട്‌നയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ 50000 രൂപയുമായി പോയ സോനു തിരികെയെത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം കുടുംബം പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ദിയോറിയ പ്രദേശത്ത് നിന്ന് ഒരാളുടെ മൃതദേഹം ലഭിച്ചു.സോനുകുമാറിന്റെ അച്ഛനും കുടുംബവും മൃതദേഹം തിരിച്ചറിയുകയും ചെയ്തു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആറുമാസം കഴിഞ്ഞപ്പോഴാണ് ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിച്ച് യുവാവ് കത്തെഴുതിയത്. സമീപ ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി താന്‍ ഒളിച്ചോടുകയായിരുന്നുവെന്നും വിവാഹിതരായി ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ താമസിക്കുന്നുണ്ടെന്നും യുവാവ് കത്തില്‍ വ്യക്തമാക്കി. വിവാഹിതരായതിന്റെ രേഖയും ഇയാള്‍ കത്തിനോടൊപ്പം ചേര്‍ത്തിരുന്നു. തന്നെ കാണാതായെന്ന പരാതി പിന്‍വലിക്കണമെന്നും യുവാവ് കത്തില്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...