പത്തനംതിട്ട : ജില്ലയില്‍ വാക്സിന്റെ പാര്‍ശ്വഫലം കാരണം ഒരു മാസത്തിന് ഇടയില്‍ മൂന്ന് മരണങ്ങളാണ് സംഭവിച്ചത് സമാന സ്വഭാവത്തിലുള്ള മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു ജില്ലകളിലും സംഭിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും വിശദമായ പഠനങ്ങള്‍ നടത്താന്‍ തയ്യാറാകുകയും ചെയ്യണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് പറഞ്ഞു.
ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മൂന്ന് മരണങ്ങളും കോവിഡ് വാക്സീന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ അരോപണം ഉന്നയിക്കുമ്പോള്‍ ജില്ല ഭരണകൂടവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളുടെ അശങ്കകള്‍ പരിഹരിക്കുവാന്‍ നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ല. മരണ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ വാക്സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മടി കാണിക്കും. മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കും. അതുപോലെ കോവിഡ് വാക്സിന്‍ സ്വീകരിച്ച നിരവധിയാളുകള്‍ക്ക് ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ നടക്കുന്നതിനാല്‍ ഇതും പഠനവിധേയമാക്കണമെന്ന് വിക്ടര്‍ ടി തോമസ് ആവശ്യപ്പെട്ടു.