കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം ; സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തതായി വിവരാവകാശ രേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ വിവരാവകാശ രേഖ. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുലിനെ കണ്ടെത്തിയ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി സർക്കാരിനോട് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി വിവരാവകാശ രേഖ പുറത്ത് വന്നു. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആഭ്യന്തര വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച ശുപാർശ ആഭ്യന്തര വകുപ്പ് പരിശോധിച്ച് വരുകയാണെന്നും കത്തിലുണ്ട്. പ്രായപൂർത്തിയാകാത്ത ഗോകുലിന്റെ അസ്വാഭാവിക മരണത്തിലേയ്ക്ക് നയിച്ച കാര്യങ്ങളിൽ നീതിപൂർവ്വം അന്വേഷണം ആവിശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ പരാതിയിൽമേൽ സംസ്ഥാന പോലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് റിപ്പോർട്ടും തേടിയിട്ടുണ്ട്. ഗോകുലിനെ പ്രതി ചേർക്കാതെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചത് സംബന്ധിച്ചും കസ്റ്റഡിയിൽ മരണം സംഭവിച്ചാൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് നടത്തേണ്ട പോസ്റ്റ്മോർട്ട നടപടി ക്രമങ്ങൾ ഗോകുലിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്നും ഇത് വീഴ്ചയെന്നുമാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’...

കോന്നി കുളത്തുമണ്ണില്‍ ബന്ധുകള്‍ തമ്മില്‍ സംഘര്‍ഷം : യുവാവിനെ ചവിട്ടി കൊലപ്പെടുത്തി

0
കോന്നി : ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 45 കാരന്‍ ചവിട്ടേറ്റ്...

മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും...

റാന്നി വലിയകാവ് റോഡില്‍ തെങ്ങ് റോഡിലേക്ക് വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്

0
റാന്നി : റാന്നി വലിയകാവ് റോഡില്‍ സിറ്റാഡല്‍ സ്കൂള്‍ ജംഗ്ഷന് സമീപം തെങ്ങ്...