പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു : ഭര്‍ത്താവ് അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

കയ്പമംഗലം : പെരിഞ്ഞനത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിന്റെ ഭാര്യ അഫ്‌സാനയാണ് (21) മരിച്ചത്. ആഗസ്റ്റ് 1ന് രാത്രി 10ഓടെയായിരുന്നു മൂന്നുപീടികയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച്‌ അഫ്സാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഈ സമയം വീടിന്റെ ഹാളില്‍ അമല്‍ ഉണ്ടായിരുന്നു. ബഹളം കേട്ട് മറ്റു ഫ്ലാറ്റുകളില്‍ നിന്നെത്തിയവരുടെ സഹായത്തോടെ വാതില്‍ തകര്‍ത്താണ് അഫ്‌സാനയെ ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങളായി വെന്റിലേറ്ററില്‍ കഴിഞ്ഞ അഫ്‌സാന ഇന്നലെ രാവിലെയാണ് മരിച്ചത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ കയ്പമംഗലം പോലീസ് അമലിനെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു.

ഇരിങ്ങാലക്കുടയില്‍ മൊബൈല്‍ ടെക്‌നീഷ്യനായി ജോലിനോക്കുന്ന അമല്‍ അവിടെവച്ചാണ് കരൂപ്പടന്ന കടലായി സ്വദേശിയായ കളപ്പുരക്കല്‍ റഹീമിന്റെ മകള്‍ അഫ്‌സാനയുമായി അടുക്കുന്നത്. ലാബ് ടെക്‌നീഷ്യയായിരുന്നു അഫ്‌സാന. വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ആദ്യമാസങ്ങളില്‍ അമലിന്റെ വീട്ടിലായിരുന്നു താമസം. മൂന്നുപീടികയിലെ വാടക ഫ്ലാറ്റിലേക്ക് താമസം മാറിയിട്ട് ഒരു വര്‍ഷമായി. അമലിന്റെ കുടുംബം ഈയിടെ പൊക്ലായിയിലേക്ക് താമസം മാറിയിരുന്നു.

വലിയ സാമ്പത്തിക പശ്ചാത്തലം ഇല്ലാത്തതാണ് ഇരുവരുടെയും കുടുംബങ്ങള്‍. അമലും അഫ്‌സാനയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ഒരു വര്‍ഷം മുമ്പ് അമലിനെതിരെ അഫ്‌സാന കയ്പമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ അഫ്‌സാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കബറടക്കം കടലായി ജുമാ മസ്ജിദില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...