മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കിയിലെ ജലനിരപ്പ് 2387.32 അടിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേയുടെ മൂന്ന് ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് 4000 ക്യുബിക് അടിയായി. പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങി. ക്യാമ്പുകളിലുള്ളവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. രണ്ട് ഡാമുകളിലും ഇന്ന് മുതല്‍ പുതിയ റൂള്‍ കര്‍വ് പ്രാബല്യത്തില്‍ വരും.

ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്‍റെ അളവ് ഇന്ന് മുതല്‍ കുറയാനാണ് സാധ്യത. മുല്ലപ്പെരിയാറില്‍ നിന്ന് ഇപ്പോള്‍ എത്തുന്ന വെള്ളവും ഇടുക്കിയില്‍ സംഭരിക്കാന്‍ കഴിയുന്നതിനാല്‍ കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടെന്നാണ് റൂള്‍ കര്‍വ് കമ്മിറ്റിയുടെ തീരുമാനം. തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. റോഡിനും കേടുപാടുകള്‍ സംഭവിച്ചു. ഇത് കണക്കിലെടുത്താണ് ഇടുക്കിയില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...