ഉത്തര്‍പ്രദേശില്‍ തലയില്ലാത്ത രണ്ടു പുരുഷ മൃതദേഹങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ തലയില്ലാത്ത രണ്ടു പുരുഷ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരെയും നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിപുലമായ അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തലകള്‍ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്.

സാമ്പല്‍ ജില്ലയിലെ രാജ്പുര മേഖലയിലാണ് സംഭവം. മരിച്ചത് ശനിയാഴ്ച മുതല്‍ കാണാതായ 30കാരന്‍ ഭുപേന്ദ്ര കുമാര്‍, ബന്ധു 25കാരന്‍ ജഗ്ദീഷ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും കാണാതായെന്ന് കാണിച്ച്‌ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ലത കുമാരിയുമായുള്ള അവിഹിത ബന്ധമാണ് ഭുപേന്ദ്ര കുമാറിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതികള്‍ മൊഴികള്‍ നല്‍കിയതായി പോലീസ് പറയുന്നു. ഭുപേന്ദ്ര കുമാറിനെയും ബന്ധുവിനെയും വീടിന് സമീപം വിളിച്ചുവരുത്തിയ ശേഷം അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളില്‍ ഒരാളായ ദുര്‍ഗേഷിന്‍റെ  കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.

അബോധാവസ്ഥയിലായ ഇരുവരെയും ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി. അവിടെ വെച്ച്‌ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. തുടര്‍ന്ന് തലകള്‍ ബാഗിലാക്കി ഗംഗയില്‍ വലിച്ചെറിഞ്ഞതായും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

തുടര്‍ന്ന് തലയില്ലാത്ത മൃതദേഹങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞു കടന്നുകളഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ ആണെന്ന് വരുത്തിതീര്‍ക്കാന്‍ ഭുപേന്ദ്രയുടെ മൊബൈലില്‍ നിന്ന് അഞ്ചുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കളെ വിളിച്ചതായും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...