കടവരാന്തയില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കടവരാന്തയില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു മണിക്കൂറോളം കടവരാന്തയില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ അജ്ഞാതസംഘം ഓട്ടോയില്‍ കൊണ്ടുപോയി കുറ്റിക്കാട്ടിലുപേക്ഷിക്കുക ആയിരുന്നു. പിന്നെയും രണ്ടു മണിക്കൂറിനു ശേഷം വിവരമറിഞ്ഞു പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചോരയില്‍ കുളിച്ചു മൂന്നു മണിക്കൂറോളം കിടക്കുന്നതു വഴിയാത്രക്കാരും സമീപത്തെ ചില കടകളിലെ ജീവനക്കാരും കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കുകയോ പോലീസില്‍ വിവരം അറിയിക്കുകയോ ചെയ്തില്ല. ഇതിനിടയിലാണ് അജ്ഞാത സംഘം യുവാവിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. അപ്പോഴേക്കും ചോരയൊലിച്ചു കിടന്ന യുവാവിന്റെ അവസ്ഥ ഗുരുതര നിലയിലായി.

തൃശൂര്‍ പെരിഞ്ഞനം കോവിലകം കെ.ടി.രാജ്കുമാര്‍ എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ് മൃതദേഹത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പരിചയക്കാരനെന്നു കരുതുന്ന തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി ജയപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അരയിടത്തുപാലം ജംക്ഷനിലെ കടവരാന്തയില്‍ ഇന്നലെ രാവിലെ ആറു മണിയോടെയാണു യുവാവിനെ അവശനിലയില്‍ കണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...