ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കുരുങ്ങി ; ബൈക്കില്‍ പോയ യുവാവിന് ശ്വാസനാളി മുറിഞ്ഞ് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ശ്വാസനാളി മുറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ഫ്‌ളൈ ഓവറില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. 35 വയസ്സുകാരനായ വിപിന്‍ കുമാര്‍ (34) ആണ് മരിച്ചത്. രക്ഷാബന്ധന്‍ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേക്കു പോകുകയായിരുന്നു വിപിന്‍ കുമാര്‍. ബൈക്കില്‍ വിപിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. പരുക്കേറ്റ വിപിനെ നാട്ടുകാരുടെ സഹായത്തോടെ ഭാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്വാസനാളി മുറിഞ്ഞതിനെത്തുടര്‍ന്ന് മരണം സംഭവിച്ചു.

സുപ്രീംകോടതി നിര്‍ദേശമനുസരിച്ച്‌ രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡര്‍ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് മരണത്തിന് ഇടയാക്കിയത്. ചില്ലു പൊതിഞ്ഞു നിര്‍മ്മിക്കുന്ന ചൈനീസ് സിന്തറ്റിക് നൂലുകള്‍ (ചൈനീസ് മാഞ്ച) ഉപയോഗിച്ച്‌ പട്ടം പറത്തുന്നതാണ് നഗരവാസികളുടെ ജീവനു ഭീഷണിയാകുന്നത്. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണു പട്ടം കഴുത്തില്‍ കുരുങ്ങി അപകടത്തില്‍പെടുന്നത്. കത്തി ഉപയോഗിച്ചു മുറിക്കുന്നതു പോലെയുള്ള മുറിവുകളാണു നൂല്‍ കുരുങ്ങിയവരുടെ കഴുത്തില്‍ ഉണ്ടാകുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പട്ടം പറത്തല്‍ നടക്കുന്ന സമയങ്ങളില്‍ നൂറുകണക്കിനു പക്ഷികളാണ് ഇത്തരം നൂലുകള്‍ കുരുങ്ങി ചാവുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി പട്ടം പറത്തല്‍ പല സ്ഥലങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടം പറത്തുന്നതല്ല ചൈനീസ് സിന്തറ്റിക് നൂലുകള്‍ ഉപയോഗിക്കുന്നതാണ് അപകടത്തിനു കാരണമാകുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് മാഞ്ച നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരും പോലീസും കര്‍ശന നടപടിയെടുക്കണമെന്നു ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...