17 വയസുകാരിയുടെ മരണം ; സ്കൂൾ പരീക്ഷയ്ക്ക് പഠിക്കാത്തതു കൊണ്ട് അച്ഛൻ മ‍ർദിച്ചതെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: സ്കൂൾ പരീക്ഷയ്ക്ക് പഠിക്കുന്നില്ലെന്ന് ആരോപിച്ച് 17 വയസുകാരിയെ അച്ഛൻ മ‍ർദിച്ചു കൊന്നെന്ന് ആരോപണം. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തത്. പിന്നീലെ ആരോപണ വിധേയനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പുഷ്‍പേന്ദ്ര വ‍ർമ പറഞ്ഞു. പ്രേം നഗർ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. തുടർന്ന് അച്ഛൻ ഫതേഹ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.

പരീക്ഷയ്ക്ക് പഠിക്കാത്തതുകൊണ്ട് മകളോട് ഇയാൾ ദേഷ്യപ്പെട്ടിരുന്നുവെന്നും വ്യാഴാഴ്ച വടി ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ മരണ ശേഷം അമ്മാവനാണ് പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി പോലീസ് കണ്ടെടുത്തിട്ടുണ്ട്. മ‍ർദനം കാരണമായി ഉണ്ടായ ആന്തരിക രക്തസ്രാവമായിരിക്കാം മരണ കാരണമായതെന്ന് കരുതുന്നതായി പോലീസ് കരുതുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ടെന്നും ഡിഎസ്‍പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...