പാലക്കാട്ടെ 2 പോലീസുകാരുടെ മരണം ; ഇന്ന് തെളിവെടുപ്പ് – പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുട്ടിക്കുളങ്ങരയിലെ പോലീസ് ഉദ്യോഗസ്ഥരുടെ ദുരൂഹ മരണത്തിൽ ഇന്നലെ കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കാട്ടുപന്നിയെ പിടികൂടാൻ വെച്ച കെണിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റതെന്ന് പോലീസ് വ്യക്തമാക്കി. പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. തെരച്ചിൽ തുടരുന്നതിനിടെ ഇന്നലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് സംശയമുയർന്നിരുന്നു. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

തോട്ടിൽ നിന്നും അൻപത് മീറ്ററോളം മാറി നെൽപാടത്താണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. രണ്ടു മൃതദേഹവും രണ്ടിടത്തായാണ് കിടന്നത്. എന്നാൽ പാടത്ത് വൈദ്യുതി വേലിയൊന്നും കണ്ടെത്താനായിട്ടില്ല. തോടിന് സമീപം ഒരു മോട്ടോർപുരയുണ്ട്. കാട്ടുപന്നിക്കായി വെച്ച കെണിയിൽ ഇവർ അകപ്പെടുകയായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് സ്ഥലമുടമയേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുത്തത്. മറ്റെവിടെ നിന്നെങ്കിലും ഷോക്കേറ്റ് മരിച്ചതിന് ശേഷം മൃതദേഹം വയലിൽ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...