തൃശൂര്‍: വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍. പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്. രഹിത (56) ആണ് പിടിയിലായത്. പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്. ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ച സംഭവത്തിലാണ് നടപടി. മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആത്മഹത്യയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിത ചികിത്സയിലിരിക്കെയാണ് മരിച്ചത്. പലരുടെയും ബ്ലാക്ക് മെയിലിംഗിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പിൽ പലരുടെ പേരുകളും ഇവർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി നിരസിച്ചു. പിന്നീട് പഴയന്നൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.