മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; സുഹൃത്തുക്കൾക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോയമ്പത്തൂരിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് കുടുംബം. കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ഇന്നലെയാണ് ബിഎസ്‍സി നഴ്സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആൻഫിയെ കോയമ്പത്തൂരിൽ താമസിക്കുന്ന വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്കാണ് നീണ്ടകരയിലെ ബന്ധുക്കൾ വിവരം അറിയുന്നത്.

സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആൻഫിയുടെ മരണത്തിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളുടെ ഭീഷണിയും മര്‍ദ്ദനവുമുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് ആൻഫി ചോദ്യം ചെയ്തു. വിവരം സുഹൃത്തുക്കളുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിരുന്നു. ഇതിന് പിന്നാലെയുള്ള മരണം ദുരൂഹമെന്നും കുടുംബം. വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കോയമ്പത്തൂരിലെത്തിയ ബന്ധുക്കളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...