മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കുട്ടികളെ മാതാപിതാക്കൾ ഉപേക്ഷിച്ചു. ഇത്തരത്തിലുള്ള 60 കുട്ടികളെ ചൈൽഡ് കെയർ ഹോമുകളിലേക്ക് സർക്കാർ മാറ്റി. ഗ്രാമത്തിലേക്ക് മടങ്ങിയ പല രക്ഷിതാക്കാളും കുട്ടികളെ ക്യാമ്പിൽ ഉപേക്ഷിച്ചു. ബിഷ്ണുപൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ നവജാത ശിശുവിനെയും ഉപേക്ഷിച്ചു. നിലവിലെ സാഹചര്യത്തിൽ കുട്ടികളെ നോക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് പലരും പോയതെന്ന് അധികൃതർ പറഞ്ഞു. കുട്ടികൾക്ക് മികച്ച പരിചരണം നൽകുമെന്ന് ന്യൂ ലൈഫ് ഫൗണ്ടേഷൻ സെക്രട്ടറി എൽ പിഷക് സിംഗ് പറഞ്ഞു.

ഗവൺമെന്റ് റിപ്പോർട്ടുകൾ പ്രകാരം 50 മുതൽ 60 വരെ കുട്ടികൾ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു എന്നാണ്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളും ഉണ്ട്. ചില കുട്ടികളെ റിലീഫ് ക്യാമ്പുകളില്‍ നിർത്തിയിട്ട് രക്ഷിതാക്കൾ ജോലിക്ക് പോകുന്നുണ്ട്. ഗവൺമെന്റ് റിപ്പോർട്ടുകൾ പ്രകാരം 3000ൽ അധികം കുട്ടികൾ വിവിധ ക്യാമ്പുകളിൽ ഉണ്ട്. ഇവരുടെ പുനരധിവാസത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ കണക്കെടുപ്പുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...