എട്ടുവയസ്സുകാരിയുടെ മരണം കൊലപാതകമാകാമെന്ന് പോലീസ് ; ഡമ്മി പരീക്ഷണം നിര്‍ണായകമായി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : മൂന്നാര്‍ ഗുണ്ടുമലയില്‍ എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാകാമെന്ന് വിലയിരുത്തല്‍. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരീക്ഷണമാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തില്‍ വള്ളി ചുറ്റിയതാവാമെന്നുമാണ് പോലീസിന്റെ നിരീക്ഷണം. ഇതോടെ രണ്ടര വര്‍ഷം മുന്‍പ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍.

കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തില്‍ വള്ളി ചുറ്റിയതാവാമെന്നും പോലീസ് പറയുന്നു. 2019 സെപ്റ്റംബര്‍ 9നാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയര്‍ന്നത്.

അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ തുമ്പുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ ജി ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് അന്വേഷണ  ചുമതല കൈമാറി. തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് ഡമ്മി പരീക്ഷണം നടത്തി. കുട്ടിയുടെ  തൂക്കത്തിനു സമാനമായ ഭാരമുള്ള  ഡമ്മിയാണ്  ഉപയോഗിച്ചത്.

കഴുത്തില്‍ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേവലുപ്പത്തിലുള്ള വള്ളിയും ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു. 20 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചില്‍ കയര്‍ കുരുക്കണമെങ്കില്‍ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാല്‍ മരണ സമയത്ത് മുറിയില്‍ ഇത്തരം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണര്‍ത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...