ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണം ; പ്രതി അനൂപിന്റെ മൊഴി പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ പ്രതി അനൂപിന്റെ മൊഴി പുറത്ത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും അനൂപ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു എന്നാണ് മൊഴി. വീട്ടിൽ വെളിച്ചം കണ്ടപ്പോൾ പെൺകുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതി. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രതി അനൂപിനെ പോലീസ് അയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പോലീസിന് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. പെൺകുട്ടിയെ അതിക്രൂരമായി ആക്രമിച്ച ഞായറാഴ്ച രാത്രിയും പ്രതി അനൂപ് വീട്ടിലെത്തിയിരുന്നു. വീട്ടിനകത്തേക്ക് കയറിയില്ല. വീട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് ഇയാൾ തിരിച്ചു പോയി. കുട്ടിക്ക് പ്രശ്നമൊന്നുമില്ലെന്ന് കരുതിയാണ് വീട്ടിലേക്ക് തിരികെ പോയതും ഒളിവിൽ പോകാതിരുന്നത് എന്നും ആണ് അനൂപ് പോലീസിന് നൽകിയ മൊഴി. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിക്രൂരമായ ആക്രമണത്തിന് കുട്ടി ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഴുത്തിൽ ഷാൾ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണ് ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. വീട്ടിലെ പൊതുദർശനത്തിനു ശേഷം ഉച്ചക്ക് ശേഷം മൃതദേഹം തൃപ്പൂണിത്തുറ പള്ളിയിൽ സംസ്കരിച്ചു. അനൂപിനെതിരെ നരഹത്യക്കുറ്റം കൂടി പോലീസ് ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ട് പേരെക്കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....