മലയാളി മെഡിക്കൽ വിദ്യാർഥി രോഹിത് രാധാകൃഷ്‌ണന്‍റെ മരണം : തുടരന്വേഷണം സുപ്രീം കോടതി സി.ബി.ഐയ്ക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മലയാളി മെഡിക്കൽ വിദ്യാർഥി രോഹിത് രാധാകൃഷ്‌ണൻ മംഗലാപുരത്ത് വെച്ച് കൊല്ലപ്പെട്ട കേസിന്‍റെ  തുടരന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സുപ്രീം കോടതി. കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടും കർണാടകത്തിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് തുടരന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.

ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് ഒരു ലക്ഷം രൂപ സുപ്രീം കോടതി പിഴ വിധിച്ചു. ഈ തുക നാല് ആഴ്ചയ്ക്ക് അകം രോഹിത് രാധാകൃഷ്ണന്റെ അച്ഛൻ രാധാകൃഷ്ണന് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. കൊല്ലപ്പെട്ട രോഹിത് രാധാകൃഷ്ണനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വാഹനാപകടത്തിൽ കൊല്ലപ്പെട്ട വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

മൃതദേഹത്തിന്റെ ചിത്രങ്ങൾ പരിശോധിച്ച കോടതി ഇത് വെറുമൊരു വാഹനാപകടമാണെന്ന് കരുതാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു. തുടരന്വേഷണം നടത്തുന്നതിന് പകരം ബെംഗളൂരു മെഡിക്കൽ കോളേജിലെ ഫൊറൻസിക് ഡിപ്പാർട്മെന്റിൽ നിന്ന് വിദഗ്ധാഭിപ്രായം തേടുക മാത്രമാണ് ചെയ്തതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...