മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം ; സഹോദരന്റെ ചവിട്ടേറ്റ് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കൊല്ലപ്പെട്ട പശ്ചിമബംഗാൾ സ്വദേശി രഞ്ജൻ ബർമാന്റെ സഹോദരൻ ബിനൽ ബർമാനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രഞ്ജൻ ബർമാൻ മരിച്ചത്. ഹൃദയാഘാതമെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ ആറ് വാരിയല്ലുകൾ തകർന്നതായി കണ്ടെത്തി. രഞ്ജന്റെ സഹോദരൻ ബിനൽ ബർമാനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ഞായറാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. രഞ്ജനെ ബിനൽ അടിക്കുകയും നിലത്തിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ബോധരഹിതനായ രഞ്ജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേ പരിക്കുകളില്ലാത്തതിനാൽ ഹൃദയാഘാതമെന്നായിരുന്നു ബിനൽ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ രഞ്ജൻ മരിക്കുകയായിരുന്നു. തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...