സിദ്ധാർത്ഥിന്റെ മരണം ; ആരോപണ വിധേയന്റെ അമ്മയുടെ പ്രാക്‌ടീസ് കേന്ദ്രത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാർത്ഥിയുടെ അമ്മ പ്രാക്ട‌ീസ് ചെയ്യുന്ന കേന്ദ്രത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഡോക്ട‌റായ ബിന്ദു സുന്ദർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്താണ് പ്രതിഷേധമുണ്ടായത്.സിദ്ധാർഥിന്റെ കുറക്കോട് വീടിന് സമീപത്താണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. ബിന്ദുവിന്റെ മകൻ കേസിലെ പ്രതിയാണെന്നാരോപിച്ച് പ്രവർത്തകർ പ്രാക്‌ടീസ് റൂമിലേക്ക് അതിക്രമിച്ച് കയറി നെയിം ബോർഡ് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ ഡിജിറ്രൽ തെളിവുകൾ തേടുകയാണ് പോലീസ്. ഇതിനായി പ്രതികളുടെ ഫോൺ വിശദമായി പരിശോധിക്കും. സിദ്ധാർത്ഥിനെ മർദിക്കുന്ന ദൃശ്യം അല്ലെങ്കിൽ ചിത്രം എടുത്തിരുന്നോ എന്ന് പരിശോധിക്കാനാണിത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഉടൻ പരിശോധന പൂർത്തിയാക്കും. മരണശേഷം പ്രതികൾ നടത്തിയ സന്ദേശ കൈമാറ്റവും നിർണായകമെന്നാണ് പോലീസ് അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി...

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...