സിദ്ധാര്‍ഥന്റെ മരണം ; സി.ബി.ഐ. വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കല്പറ്റ: സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന ഡല്‍ഹിയില്‍നിന്നുള്ള സി.ബി.ഐ.സംഘം പൂക്കോട് വെറ്ററിനറി കോളേജില്‍ പരിശോധന നടത്തി. കോളേജിലെ റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടുകള്‍, ക്ലാസ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് ഡീനിന്റെ റൂമിലെത്തി സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥന്‍ പരിശോധിച്ചത്. കഴിഞ്ഞദിവസം കോളേജ് ഹോസ്റ്റൽ, സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയ്ക്കിരയായ 21-ാം നമ്പർ മുറി, നടുമുറ്റം, വാട്ടർ ടാങ്ക് സ്ഥാപിച്ച കോളേജ് കാമ്പസിനകത്തെ കുന്ന് എന്നിവിടങ്ങളെല്ലാം അന്വേഷണസംഘമെത്തി പരിശോധിച്ചിരുന്നു.

അതിനു പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ടോടെ കോളേജിലെത്തി റാഗിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ റിപ്പോർട്ടുകളും രേഖകളും പരിശോധിച്ചത്. റിപ്പോർട്ടുകൾ സി.ബി.ഐ. കസ്റ്റഡിയിൽ എടുത്തു. വൈത്തിരി റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തി സംഭവദിവസം ആൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളുടെയും സിദ്ധാർഥന്റെ സഹപാഠികളുടെയും മൊഴികൾ രേഖപ്പെടുത്തി. ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...