ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും. വിശ്വനാഥന്റെ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പിയും വിശ്വനാഥന്റെ അമ്മയും സഹോദരനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാന്‍ ലോക്കല്‍ പോലീസിന് ആയില്ല. ഡിജിപിയുടെ ഉത്തരവ് വന്നാല്‍ ഉടന്‍ കേസ് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ഫെബ്രുവരി 11നാണ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനായിട്ടില്ല. 150 ലേറെ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും യാതൊരു വിവരവും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് വടകരയിൽ തെരുവുനായുടെ കടിയേറ്റ് പത്ത് പേർക്ക് പരിക്ക്

0
വടകര : കോഴിക്കോട് വടകരയിൽ തെരുവുനായുടെ കടിയേറ്റ് പത്ത് പേർക്ക് പരിക്ക്....

ബംഗാളിൽ നാഫ്ത മോഷണത്തിനിടെ റിഫൈനറിയിൽ വൻ തീപ്പിടിത്തം ; 20 പേർക്ക് ഗുരുതര പരിക്ക്

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ റിഫൈനറിയിൽ പൈപ്പ്‌ലൈനിന് തീപിടിച്ച് വൻ അപകടം....

റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം ; ഡ്രൈവര്‍ക്കെതിരെ കേസെടുക്കും

0
ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി...

പ്ലാസ്റ്റിക്കിനെതിരെ കർശന നടപടി ; മൂന്നാറിൽ നാളെ മുതൽ കർശന പരിശോധന

0
മൂന്നാർ : വിനോദസഞ്ചാര നഗരമായ മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള കർശന നടപടികളിലേക്ക്...