പാ​ല​ക്കാ​ട് ​ഗര്‍​ഭി​ണി​യാ​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വീ​ട്ടി​ല്‍​ക​യ​റി മ​ര്‍​ദ്ദിച്ചു , പരാതി ; കേസ്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: ഗ​ര്‍​ഭി​ണി​യാ​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വീ​ട്ടി​ല്‍​ക​യ​റി മ​ര്‍​ദ്ദി​ച്ചതായി പ​രാ​തി​. സംഭവത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് അം​ഗം സി.​രാ​ധ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. സി. ​രാ​ധ (27), ഭ​ര്‍​ത്താ​വ് സു​ധീ​ഷ് (30), ഭ​ര്‍​തൃ​മാ​താ​വ് സു​ലോ​ച​ന (51), പി​താ​വ് കൃ​ഷ്ണ​ന്‍​കു​ട്ടി (54) എ​ന്നി​വ​രെ​ മർദ്ദിച്ച സംഭവത്തിലാണ് കേസെടുത്തത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​മ്പ​തം​ഗ സം​ഘം വീ​ട്ടി​ല്‍ ക​യ​റി മ​ര്‍​ദ്ദി​ച്ചെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് സു​ധീ​ഷി​ന്‍റെ അ​മ്മാ​വ​ന്‍റെ മ​ക​ന്‍ സ​നൂ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്കും മു​ത​ല​മ​ട പ​ള്ള​ത്തെ യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച മ​റ്റൊ​രു ബൈ​ക്കും മു​ത​ല​മ​ട നി​ലം​പ​തി​യി​ല്‍ കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. സ​നൂ​ഷി​ന്‍റെ താ​ടി​യെ​ല്ലി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ കാ​ലി​ന്‍റെ എ​ല്ലി​നും പൊ​ട്ട​ല്‍ ഉ​ണ്ടാ​യി. ഇതിനെ തു​ട​ര്‍​ന്നു​ള്ള ത​ര്‍​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ലെത്തിയത്. ഒ​ത്തു​തീ​ര്‍​പ്പി​നെ​ന്ന പേ​രി​ല്‍ വീ​ട്ടി​ലെ​ത്തി​യ സം​ഘം ഇ​വ​രെ മ​ര്‍ദ്ദി​ക്കു​ക​യാ​യി​രു​ന്നു. സൈ​ക്കി​ള്‍ ചെ​യി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ആയുധങ്ങൾ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

CRIME SCENE

വീട്ടിലെത്തിയതിനു പിന്നാലെ വാക്കുതർക്കം ; മുൻ ഭർത്താവിനെ തവ കൊണ്ടടിച്ച് കൊലപ്പെടുത്തി യുവതി

0
ലക്നൗ : വാക്കുതർക്കത്തെ തുടർന്ന് മുൻ ഭർത്താവിനെ തവ ഉപയോഗിച്ച് തലക്കടിച്ച്...

യുകെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൺ’ എന്ന് വിശേഷിപ്പിച്ച് നെതന്യാഹു

0
ടെൽ അവീവ്: യുകെയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു....

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക് ; പങ്കുചേർന്ന് മുഖ്യമന്ത്രിയും

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ...

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...