സഹോദരങ്ങളെ ഇരുമ്പ് സ്‌ക്വയര്‍ ട്യൂബ് കൊണ്ട് മര്‍ദ്ദിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട; ഇരുമ്പ് സ്‌ക്വയര്‍ ട്യൂബ് കൊണ്ട് സഹോദരങ്ങളെ മര്‍ദ്ദിച്ച പ്രതി പിടിയില്‍. കുന്നന്താനം പാലയ്ക്കാത്തകിടി സ്വദേശി ചാക്കോ ജോസഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് മുന്‍വൈരാഗ്യത്താല്‍ ഇരുമ്പ് സ്‌ക്വയര്‍ ട്യൂബ് കൊണ്ട് സഹോദരങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു ഇദ്ദേഹം. പാലയ്ക്കാത്തകിടിയിലാണ് സംഭവം നടന്നത്. ചാക്കോ ജോസഫിന്റെ ആക്രമണത്തില്‍ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ മക്കളായ അജിത്, അനുജന്‍ അഭിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാജേന്ദ്രന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റില്‍, വാര്‍ഡ് മെമ്പറോട് പറഞ്ഞ് ബള്‍ബ് ഇടീച്ചതിലുള്ള വിരോധം കാരണമാണ് ആക്രമണം. അഭിജിത്ത് കൂട്ടുകാരുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ , പ്രതി ചാക്കോ ജോസഫ് ഇവരെ അസഭ്യം വിളിച്ചുകൊണ്ടു കയ്യിലിരുന്ന ഇരുമ്പ് സ്‌ക്വയര്‍ ട്യൂബ് കൊണ്ട് അജിത്തിനെ അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. തടസ്സം പിടിച്ച അഭിജിത്തിന്റെ വയറില്‍ കുത്തുകയും കൈകൊണ്ട് നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അജിത്തിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...