ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതായി ആരോപണം ; ആമിർ ഖാന് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി. അറുപതാം വയസ്സിൽ മൂന്നാം തവണയും താരം വിവാഹിതനായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി ഈ ഭീഷണി ഉണ്ടായതെന്നാണ് വിവരം. ബിഷ്ണോയ് സംഘം പുറത്തുവിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസൂ ബിഷ്ണോയിയും ടൈസൺ ബിഷ്ണോയിയും ചേർന്നാണ് ഈ ഭീഷണി സന്ദേശം നൽകിയത്. ആമിർ ഖാൻ രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് സനാതന ധർമത്തിനും രാജ്യത്തിന്റെ സംസ്കാരത്തിനും വിരുദ്ധമാണെന്നും അവർ പോസ്റ്റിൽ ആരോപിക്കുന്നു. ആമിർ ഖാനെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം പ്രവൃത്തികൾക്ക് അദ്ദേഹം ഉടൻ തന്നെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. താരപദവി ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കുമെന്നും തങ്ങളുടേതായ രീതിയിൽ അവരെ നേരിടുമെന്നും ബിഷ്ണോയ് സംഘം മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ, കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു പെൺകുട്ടിക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ചും അവർ പരാമർശിക്കുന്നുണ്ട്. ആ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും ബിഷ്ണോയ് സംഘം ഈ പോസ്റ്റിലൂടെ ശക്തമായ താക്കീത് നൽകി. ഭീഷണിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിലെ പോസ്റ്റും ഒരു ശബ്ദസന്ദേശവും വഴിയാണ് പോലീസിന് ഈ വിവരം ലഭിച്ചത്. എന്നാൽ, ആമിർ ഖാനിൽ നിന്നോ അദ്ദേഹത്തിന്റെ ടീമിൽ നിന്നോ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ആമിർ ഖാൻ പരാതി നൽകുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വർഷങ്ങളായി വധഭീഷണി മുഴക്കുന്നവരാണ് ലോറൻസ് ബിഷ്ണോയ് സംഘം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...