ഡിവൈഎസ്‌പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പോലീസിന് കൈമാറി. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്‌പി അനിൽ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ  സുരക്ഷ വർധിപ്പിച്ചു.

വിദേശത്ത് നിന്നാണ് ഡിവൈഎസ്‌പിക്ക് ഭീഷണി സന്ദേശം വന്നത്. ശ്രീനിവാസൻ കൊലക്കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്‌റ്റ് ചെയ്‌തതോടെയാണ് ഇന്റർനെറ്റ് കോളിലൂടെ ഭീഷണി വന്നത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ എന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പോലീസെടുത്ത കേസാണ് സൈബർ വിഭാഗത്തിന് കൈമാറിയത്.

അതേസമയം, കഴിഞ്ഞ ദിവസം കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിഎഫ്ഐ ഏരിയ പ്രസിഡണ്ട് അൻസാർ, പട്ടാമ്പി സ്വദേന്തി അഷറഫ് എന്നിവരാണ് പിടിയിലായത്. എട്ടും പത്തൊമ്പതും പ്രതികളാണ് ഇവർ. ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ആകെ 45 പ്രതികളുള്ള കേസിൽ ഇതുവരെ 34 പേരാണ് അറസ്‌റ്റിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...