പാകിസ്താൻ ; പാകിസ്താനിലെ പെഷവാറിൽ പള്ളിക്കുള്ളിൽ നടന്ന ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. 150 ലധികം പേർ പരുക്കേറ്റ് ചികിത്സയിലാണ്. മസ്ജിദ് സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ഏറ്റെടുത്തു. ഖൈബർ പഖ്തൂൺഖ്വ കാവൽ മുഖ്യമന്ത്രി മുഹമ്മദ് അസം ഖാൻ ഇന്ന് പ്രവിശ്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ടിടിപി ഭീകരാനയ ഖാളിദ് ഖാറാസനി കഴിഞ്ഞ വർഷം വധിക്കപ്പെട്ടതിന്റെ പ്രതികാരമാണ് സ്ഫോടനമെന്നാണ് വിവരം.
മസ്ജിദിലെ ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പെഷവാറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റവർ കഴിയുന്ന നഗരത്തിലെ ലേഡി റീഡിംഗ് ഹോസ്പിറ്റലിലും അദ്ദേഹം സന്ദർശനം നടത്തി. കരസേനാ മേധാവി ജനറൽ അസിം മുനീർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബ്, ആഭ്യന്തര മന്ത്രി റാണ സനാഉല്ല എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് ഖൈബർ പഖ്തൂൺഖ്വ കാവൽ മുഖ്യമന്ത്രി മുഹമ്മദ് അസം ഖാൻ ഇന്ന് പ്രവിശ്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രവിശ്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സർക്കാർ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് കാരണമായവരെ വെറുതെ വിടില്ലെന്ന് ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഇടക്കാല മുഖ്യമന്ത്രി ഉറപ്പ് നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033