കൊച്ചി: NBFC കൾ പുറത്തിറക്കുന്ന NCD (Non Convertable Debenture) എന്നറിയപ്പെടുന്ന കടപ്പത്രങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്ന വിവരങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. പല ഡിബഞ്ചർ ട്രസ്റ്റി (Debenture Trustee) കളും സംശയ നിഴലിലാണ്. പലതിന്റെയും പ്രവർത്തനം സുതാര്യമല്ല. റിസർവ്വ് ബാങ്കോ സെബിയോ കേന്ദ്ര സംസ്ഥാന സർക്കാരുകളോ കടപ്പത്രങ്ങൾക്ക് യാതൊരു ഗ്യാരണ്ടിയും നൽകുന്നില്ല. മാത്രമല്ല നിക്ഷേപകന്റെ സ്വന്തം റിസ്ക്കിലും താല്‍പ്പര്യത്തിലും വേണം നിക്ഷേപം നടത്താനെന്ന് SEBl അടിവരയിട്ട് പറയുന്നുമുണ്ട്. അതായത് നിക്ഷേപകന്റെ പൂർണ്ണ ഉത്തരവാദിത്വത്തിൽ വേണം നിക്ഷേപം നടത്താൻ. കമ്പനിയെക്കുറിച്ചും ഉടമയെക്കുറിച്ചും വ്യക്തമായി പഠിക്കണം. അവർ ചെയ്യുന്ന ബിസിനസ് എന്തെന്ന് അറിഞ്ഞിരിക്കണം. നിക്ഷേപിക്കുമ്പോൾ അവർ നൽകുന്ന വാഗ്ദാനങ്ങൾ പ്രകാരം കാലാവധി കഴിഞ്ഞ് നിക്ഷേപം മടക്കി നൽകാൻ തക്ക ലാഭം ആ കമ്പനിക്ക് ഉണ്ടോ എന്ന് അറിയണം. ഇതെല്ലാം കഴിഞ്ഞ് പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ മാത്രമെ നിങ്ങൾ നിക്ഷേപം നടത്താവൂ. ചുരുക്കത്തിൽ ‘നിലമറിഞ്ഞ് വിത്തു വിതയ്ക്കണം’ എന്ന് കർഷകർ പറയുന്നത് പോലെതന്നെ സ്ഥാപനമറിഞ്ഞു വേണം പണം നിക്ഷേപിക്കുവാന്‍.
സെക്യൂർഡ് ഡിസഞ്ചർ (NCDs) എന്ന പേരിൽ ഇറങ്ങുന്ന കടപ്പത്രങ്ങൾ പോലും സുരക്ഷിതമല്ല. ഡിബഞ്ചർ ട്രസ്റ്റികളുടെ ഗ്യാരണ്ടി ഉള്ളത് കൊണ്ടാണ് ഈ കടപ്പത്രങ്ങൾ സെക്യൂഡ് ഡിബഞ്ചർ എന്നറിയപ്പെടുന്നത്. ഇവിടെ ഡിബഞ്ചർ ട്രസ്റ്റികളെ തീരുമാനിക്കുന്നത് കമ്പനി ഉടമകൾ തന്നെയാണ്. ഏതെങ്കിലും കമ്പനികളോ അല്ലെങ്കിൽ രണ്ടോ മൂന്നോ വ്യക്തികൾ ചേർന്നതാകും ഡിബഞ്ചർ ട്രസ്റ്റികൾ. സെബിയുടെ അംഗീകാരം ഡിബഞ്ചർ ട്രസ്റ്റികൾക്ക് ആവശ്യമാണ്. ഇറക്കുന്ന NCD കൾക്ക് തുല്യമായ തുകക്കുള്ള അസറ്റുകൾ ട്രസ്റ്റികളുടെ പേരിൽ രജിസ്റ്റർ ചെയ്യണം. പലപ്പോഴും ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന ആസ്തികളുടെ മൂല്യനിർണ്ണയത്തിലും രജിസ്റ്റർ ചെയ്യുന്ന ആസ്തികളിൽ തിരമറി നടത്തുന്നതടക്കമുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ട്.
ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ ഡിബഞ്ചർ ട്രസ്റ്റിയായ വിസ്റ്റ ഐ റ്റി സി എൽ (ഇന്ത്യ) ലിമിറ്റഡിന് (Vistra ITCL India Limited) സെബി പിഴ ചുമത്തിയിരുന്നു. ഡിബഞ്ചർ ട്രസ്റ്റി, NCDs മെറ്റിരയലുകളിൽ സെബിയുടെ അംഗീകാരമില്ലാതെ മാറ്റം വരുത്തിയതിനാണ് ഓഗസ്റ്റ് 29 ന് 12 ലക്ഷം രൂപ പിഴയിട്ടത്. കേരളത്തിലെ NBFC യായ KLM Axiva Finvest ന്റെ അടക്കം പല കമ്പനികളുടെയും NCD കളുടെ ഡിബഞ്ചർ ട്രസ്റ്റിയാണ് Vista ITCL (India) Limited . ഇവിടെ ഡിബഞ്ചർ ട്രസ്റ്റികളുടെ വിശ്വാസ്യതക്ക് അടക്കം മങ്ങലേൽക്കുകയാണ്. കടപ്പത്രങ്ങളിൽ ജാഗ്രത പുലർത്തേണ്ടത് നിക്ഷേപകരാണ്. >>> തുടരും … സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം.…https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]