രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:  രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഇത് ഓണ്‍ലൈനില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ രാജ്‌ശേഖര്‍ രാജഹാരിയ ഈ വിവരങ്ങള്‍ കണ്ടെത്തി. ഡാര്‍ക്ക് വെബ്ബില്‍ ഈ വിവരങ്ങള്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതിനായി രാജ്യത്തെ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ഫോള്‍ഡറും കൈമാറിയിട്ടുണ്ട്. 1.3 ജിബിയുള്ള ഫോള്‍ഡറില്‍ 58 സ്‌പ്രെഡ്ഷീറ്റുകളിലായാണ് വിവരങ്ങളുള്ളത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പരുകള്‍, ഇ മെയില്‍ വിലാസങ്ങള്‍, ജോലി ചെയ്യുന്ന സ്ഥാപനം, വാര്‍ഷിക വരുമാനം ജനന തിയതി എന്നിവ ഉള്‍പ്പെടുന്ന വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. എന്നാല്‍ ചോര്‍ന്നവയില്‍ മുഴുവന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പരുകളില്ലെന്നാണ് വിവരം.

നിലവില്‍ ചോര്‍ന്നിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ ബാങ്കിംഗ് തട്ടിപ്പുകള്‍ നടത്താനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സ്പാമിംഗ് പോലുള്ളവയ്ക്കായി ഉപയോഗിച്ചേക്കാം. ഡേറ്റാ ചോര്‍ന്ന വിവരം രാജ്യത്തെ സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....