കീം ഫലത്തിൽ തീരുമാനം ഇന്ന് ; എൻട്രൻസ് കമ്മീഷണർ നൽകിയ ഫോർമുല മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കീം ഫലത്തിൽ‌ തീരുമാനം ഇന്ന്. കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത ഫോർമുല സർക്കാർ പരി​ഗണനയിലുണ്ട്. എൻട്രൻസ് കമ്മീഷണർ നൽകിയ ഫോർമുല രാവിലെ ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും. വിദ​ഗ്ധ സമിതിയുടെ 5 ശുപാർശകൾ പരി​ഗണിച്ചാണ് എൻട്രൻസ് കമ്മീഷണറുടെ നിർദേശം. മന്ത്രിസഭ തീരുമാനം വന്നാൽ ഈ ആഴ്ച തന്നെ ഫലം പ്രഖ്യാപിക്കും. കീം ഫലം പ്രസിദ്ധീകരിക്കുന്നതിൽ ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മാർക്ക് ഏകീകരണത്തിൽ വിദഗ്ധസമിതി നൽകിയ ശുപാർശകളിൽ സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുക്കും.

മാർച്ചിൽ ശുപാർശ നൽകിയിട്ടും സർക്കാർ തീരുമാനം വൈകിയത് കൊണ്ടാണ് ഫലപ്രഖ്യാപനം നീളുന്നത്. ഹയർസെക്കന്റെറി മാർക്കും കീമിലെ സ്കോറും ചേർത്തുള്ള നിലവിലെ ഏകീകരണത്തിൽ സംസ്ഥാന സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു മാറ്റം കൊണ്ട് വരാൻ തീരുമാനിച്ചത്. സർക്കാർ നയപരമായ തീരുമാനമെടുത്താൽ രണ്ട് ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് എൻട്രൻസ് കമ്മീഷണറുടെ ഓഫീസ് അറിയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...