ശബരിമല ക്ഷേത്രത്തിന്‍റെ ആചാര അനുഷ്ഠാന സംഘങ്ങളെ ആദരിക്കാൻ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന യോഗത്തില്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല ക്ഷേത്രത്തിന്‍റെ ആചാര അനുഷ്ഠാന സംഘങ്ങളെ ആദരിക്കാൻ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന യോഗത്തില്‍ തീരുമാനം. അടുത്ത മാസം 15 മുതൽ 28 വരെ റാന്നി തിരുവാഭരണപാതയിൽ നടക്കുന്ന അഖിലഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രത്തിലെ വേദിയിലാണ്  ശബരിമല ക്ഷേത്രാചാര പാലനത്തിനായി പരമ്പരാഗതമായി നിലകൊള്ളുന്ന ആചാര അനുഷ്ഠാന സംഘങ്ങളെ ആദരിക്കാൻ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്‌.

തിരുവാഭരണ പേടക വാഹകസംഘം, പല്ലക്ക് വാഹകസംഘം, കൊട്ടാരനിർവ്വാഹകസംഘം, താഴമൺ തന്ത്രി കുടുംബം, വാൾകുറുപ്പ്, അമ്പലപ്പുഴ -ആലങ്ങാട്ട് പേട്ട സംഘങ്ങൾ, ഗുരുതി, നായാട്ട് വിളി, പറകൊട്ടിപ്പാട്ട് സംഘങ്ങൾ, മലയരയർ തുടങ്ങി 35 വിഭാഗങ്ങളിൽപ്പെടുന്ന പരമ്പരാഗത വിഭാഗങ്ങളെ സത്രത്തിൽ ദക്ഷിണ നൽകി ആദരിക്കാനാണ് തീരുമാനം.

അയ്യപ്പസത്രം രക്ഷാധികാരിയും പന്തളം കൊട്ടാര നിർവ്വാഹകസംഘം സെക്രട്ടറിയുമായ പി.എൻ നാരായണവർമ്മ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സത്രം പ്രസിഡന്‍റ് പ്രസാദ് കുഴിക്കാല, ജനറൽ കൺവീനർ എസ്.അജിത്ത്കുമാർ, പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, പന്തളം വലിയകോയിക്കൽ അയ്യപ്പ ക്ഷേത്രത്തിന്‍റെ  ഉപദേശകസമിതി പ്രസിഡന്‍റ് പ്രിഥ്വിപാൽ, മോഹനചന്ദ്രൻ, സുധാകരൻപിള്ള, മനു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...