റാന്നി: ഫെബ്രുവരി 6ന് റാന്നിയിലെത്തുന്ന സംസ്ഥാന വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാൻ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയോജക മണ്ഡലം കൺവീനർ ജോജോ കോവൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി. പി. ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജോർജ് ഏബ്രഹാം, കോമളം അനിരുദ്ധൻ, കെ.സതീശ്, അഡ്വ. സുഭാഷ് കുമാർ, റിൻ്റോ തോപ്പിൽ, സന്തോഷ് ചാണ്ടി, ശശികലാ രാജശേഖരൻ, അനീഷ് ചുങ്കപ്പാറ, പ്രശാന്ത് ബി മോളിക്കൽ, റ്റി.ജെ ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രാജു ഏബ്രഹാം എക്സ്.എം.എല്‍.എ, ജോജോ കോവൂർ, അഡ്വ. മനോജ് മാത്യു (രക്ഷാധികാരികൾ), അഡ്വ. പ്രമോദ് നാരായൺ (ചെയർമാൻ), പി. ആർ. പ്രസാദ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.






























