നാറാണംമൂഴി പഞ്ചായത്തിലെ പൊതുഇടങ്ങളും വിദ്യാലയങ്ങളും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായി ‘റോസ് ഗാർ ദിനം’ പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ പൊതുഇടങ്ങളും വിദ്യാലയങ്ങളും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന ‘റോസ് ഗാർ ദിനം’ പദ്ധതിക്ക് തുടക്കമായി. മാസത്തിലൊരിക്കൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ, റോഡ് വശങ്ങൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാസത്തിൽ ഒരു ദിവസം തൊഴിലാളികളുടെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ഓരോ വാർഡിലുമുള്ള പൊതുവഴികൾ വൃത്തിയാക്കുന്ന നടപടിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എച്ച് സുനിൽ കുമാർ നാലാം വാർഡിൽ നിര്‍വ്വഹിച്ചു. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും റോസ് ഗാർ ദിന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ഓരോ മാസവും കൃത്യമായ ഇടവേളകളിൽ ഈ പ്രവർത്തനം തുടരുന്നതിലൂടെ നാറാണംമൂഴി പഞ്ചായത്തിനെ മാതൃകാപരമായ ഒരു സുന്ദര ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....