നിയമനങ്ങൾക്ക് അംഗീകാരം ; കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സർവകലാശാലാ ഡയറക്ടർ ഓഫ് സ്റ്റുഡൻറ് സർവ്വീസസ്, വിവിധ കാമ്പസുകളിലെ ഹെൽത്ത് സെൻററിലേക്കുള്ള ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരുടെ റാങ്ക് ലിസ്റ്റ് അംഗീകരിച്ചു. സെൻറ് പയസ് കോളജിലെ ഏഴ് അസിസ്റ്റൻറ് പ്രഫസർമാരുടെയും, നിർമ്മലഗിരി കോളജിലെ അഞ്ച് അസിസ്റ്റന്റ് പ്രഫസർമാരുടെയും  നിയമനങ്ങൾ അംഗീകരിച്ചു. മഞ്ചേശ്വരം ക്യാമ്പസ്സിൽ എൽ.എൽ.എം  കോഴ്‌സ്  തുടങ്ങാനുള്ള സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവിയുടെ  പ്രൊപ്പോസലിന് അംഗീകാരം നൽകി.

രാജീവ് മെമ്മോറിയൽ ട്രെയിനിങ് കോളജിലെ 2021-22 ബി എഡ്‌  അഡ്മിഷൻ സീറ്റ്‌ മട്രിക്‌സിൽ  ഉൾപ്പെടുത്താനുള്ള പ്രിൻസിപ്പലിന്റെ അപേക്ഷ പരിഗണിക്കാൻ തീരുമാനിച്ചു. നാഷണൽ ഇനിഷ്യേറ്റീവ്  ഫോർ ഡെവലപ്പിംഗ് ആൻറ് ഹാർണസിംഗ് ഇന്നോവേഷൻസിൻറെ  കീഴിൽ  ഇൻക്ലൂസീവ് ടെക്‌നോളജി  ബിസിനസ്സ്  ഇൻകുബേറ്റർ തുടങ്ങാനുള്ള പ്രൊപ്പോസൽ അംഗീകരിച്ചു.

കണ്ണൂർ സർവ്വകലാശാലയും പാലക്കാട് മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററുമായി എം.ഒ.യു ഒപ്പിടാൻ തീരുമാനിച്ചു. എല്ലാ കാമ്പസിലും കാമ്പസ് ലൈബ്രറികൾ സ്ഥാപിക്കും. എല്ലാ കാമ്പസിലും കൗൺസിലിങ് സെന്റർ തുടങ്ങുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അംഗീകരിച്ചു. 2020-21 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ അംഗീകരിച്ചു. സർവകലാശാലയുടെ ലെയ്‌സൺ ഓഫീസറായി വി.മനോഹരന്റെ സേവനം 6 മാസത്തേക്കു  കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു. 35പേർക്ക്  പി.എച്ച്.ഡി ഗവേഷണ ബിരുദം നൽകാൻ തീരുമാനിച്ചു. സർവകലാശാലയുടെ  പുതിയ സ്റ്റാന്റിംഗ് കൗൺസിലായി മുൻ സീനിയർ ഗവണ്മെന്റ് പ്ലീഡർ അഡ്വ.ഐ.വി പ്രോമോദിനെ നിയമിക്കാൻ തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...